Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

2019ലെ സംസ്ഥാനത്തെ പൊതു അവധികൾ ഇവയാണ്

വർത്ത
, ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:25 IST)
2019ലെ സംസ്ഥാനത്തെ പൊതു അവധികൾക്ക് സർക്കാർ അനുമതി നൽകി. അടുത്ത വർഷം 27 പൊതു അവധികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
സെപ്റ്റംബര്‍ 11 തിരുവോണം, സെപ്റ്റംബര്‍ 12 മൂന്നാം ഓണം, സെപ്റ്റംബര്‍ 13 ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധിദിനം, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 7 മഹാനവമി, ഒക്ടോബര്‍ 8 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ് എന്നീ ദിവസങ്ങള്‍ സാധാരണപോലെ പൊതു അവധി ദിനങ്ങളായിരിക്കും.
 
ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച്‌ നാല് ശിവരാത്രി, ഏപ്രില്‍ 15 വിഷു, ഏപ്രില്‍ 18 പെസഹാ വ്യാഴം, ഏപ്രില്‍ 19 ദുഖവെള്ളി, മെയ് 1 മെയ്ദിനം, ജൂണ്‍ 5 ഈദുല്‍ ഫിത്തര്‍, ജൂലൈ 31 കര്‍ക്കടക വാവ്, ഓഗസ്റ്റ് 15സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 23 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 9 മുഹറം, സെപ്റ്റംബര്‍ 10 ഒന്നാം ഓണം എന്നിവയാണ് മറ്റ് സര്‍ക്കാര്‍ അവധി ദിനങ്ങള്‍. ഇതോടൊപ്പം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമടക്കം അഞ്ച് അവധിദിനങ്ങളും രണ്ട് നിയന്ത്രിത അവധിദിനങ്ങളുമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ഹർജിയിൽ 'അമ്മ'യ്‌ക്ക് ഹൈക്കോടതി നോട്ടീസ്