ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം കൂടുതൽ തീവ്രമാക്കാനൊരുങ്ങി ബി ജെ പിയും സംഘപരിവാർ സംഘടനകളും. ഉത്തരേന്ത്യയിൽ നിന്നുമുള്ള സന്യാസിമാരെ രംഗത്തിറക്കി സമരത്തെ പ്രയോജനപ്പെടുത്താനാണ് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകിയിരിക്കുന്നത്.
രാമ ജൻമഭൂമി സമരത്തിന്റെ മാതൃകയിൽ കേരളത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ക്ഷേത്രഭരണം സംസ്ഥാന സർക്കാരുകളിൽ നിന്നും എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കൂടി ഉന്നയിച്ചാവും സമരം നടത്തുക.
ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ല എന്ന മുൻനിലപാടിന് ബി ജെ പി മാറ്റം വരുത്തി. ശബരിമലയിലെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുമെന്നും ഇതിനായി നാല് ജനറൽ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീധർൻപിള്ള വ്യക്തമാക്കി.