Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതി ഒന്നും തരാനില്ല, ഞാൻ മരിച്ചാൽ വീട്ടിൽ വരണം, വേറൊന്നും ചോദിക്കാനില്ല: മനംനിറഞ്ഞ് അലീമ ഉമ്മ

'ഒന്നു കാണണം, അതിനു വന്നതാണ്'; മനം നിറഞ്ഞ് അമീല ഉമ്മയും ചിരുതെയും

പരാതി ഒന്നും തരാനില്ല, ഞാൻ മരിച്ചാൽ വീട്ടിൽ വരണം, വേറൊന്നും ചോദിക്കാനില്ല: മനംനിറഞ്ഞ് അലീമ ഉമ്മ
പിണറായി , വ്യാഴം, 13 ഏപ്രില്‍ 2017 (09:42 IST)
മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച ഒരു അപ്രതീക്ഷിത അതിഥി ഉണ്ടായിരുന്നു. മുഖ്യമന്ത്രി മണ്ഡലം ഓഫീസില്‍ ഉണ്ടാവുമെന്നറിഞ്ഞാണ് അവരെത്തിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. പരാതി നൽകാനോ പറയാനോ അല്ല അലീമ ഉമ്മ എത്തിയത്മ് ഒന്നു കാണാനാണ്. പറ്റിയാൽ കുശലാന്വേഷണം നടത്താനും.
 
പരാതി നൽകാനെത്തിയവരെ എല്ലാം ഏകദേശം കണ്ടുകഴിയാനായപ്പോഴാണ് അലീമ ഉമ്മ എത്തിയത്. ഉമ്മയെ കണ്ടതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് നിറഞ്ഞ ചിരി. കൈകൊടുത്ത് കുശലാന്വേഷണം. ‘പരാതിയൊന്നും തരാനില്ല. ഞാന്‍ മരിച്ചാല്‍ എന്റെ വീട്ടില്‍ വരണം. വേറൊന്നും ഞാനിതുവരെ ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല’. എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് ഉമ്മ മടങ്ങി.
 
എഴുപത്തഞ്ചുകാരിയായ ചിരുതൈയും മാലൂരില്‍നിന്ന് എത്തിയ മാണിക്കോത്ത് ചീരൂട്ടിയുമെല്ലാം വരിനിന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ പറഞ്ഞത് ഇതുമാത്രം. ‘ഒന്നു കാണണം. അതിനു വന്നതാണ്’. ജനങ്ങളിൽ നിന്നും നേരിട്ട് പരാതി സ്വീകരിക്കുന്നുവെന്ന് അറിയിച്ചതിനാൽ നൂറ് കണക്കിനാളുകളാണ് പരാതി നൽകാനെത്തിയത്.
 
പരാതി വിശദമായി വായിച്ചു. പറയാനുള്ളത് കേട്ടു. നടക്കാത്ത കാര്യമാണെങ്കില്‍ വളച്ചുകെട്ടില്ലാതെ മറുപടി. കെട്ടുകാഴ്ചകളില്ല, ആരവങ്ങളില്ല. പക്ഷേ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. നോക്കാം എന്നു പറഞ്ഞാല്‍ ശരിയാകുമെന്ന് അവര്‍ക്കുറപ്പുണ്ട്. ചികിത്സാ സഹായം, വീടുവയ്ക്കാനുള്ള സഹായം തുടങ്ങിയ പരാതികളായിരുന്നു ഏറെയും. 
 
(ഉള്ളടക്കത്തിനും ചിത്രത്തിനും കടപ്പാട്: ദേശാഭിമാനി)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പറഞ്ഞതാണ് ശരി, സമരം കൊണ്ട് ജിഷ്ണുവിന്റെ മാതാവ് എന്തുനേടി?; ഹിമവല്‍ ഭദ്രാനന്ദ