Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നത്: മുഖ്യമന്ത്രിയുടെ ഈദുല്‍ ഫിത്തര്‍ ആശംസ

Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 ഏപ്രില്‍ 2023 (12:09 IST)
മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നത്. പ്രതിസന്ധികള്‍ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യര്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉള്‍ക്കരുത്ത് ഈദുല്‍ ഫിത്തര്‍ പകരുന്നു.
 
വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയര്‍ത്താം.
 
ഏവര്‍ക്കും ഹൃദയപൂര്‍വ്വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്തുവീണ് ട്രാക്കില്‍ മൂത്രമൊഴിച്ചു നിന്ന ആള്‍ക്ക് മരണം