അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് സിനിമാ രംഗത്തുള്ളവര്‍ നടത്തുന്നത്; ക്രിമിനലുകളെ തുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പം നില്‍ക്കും: മുഖ്യമന്ത്രി
ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി
ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ സിനിമാ രംഗത്ത് വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധോലോകത്തെ വെല്ലുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിനിമാ രംഗത്തുള്ളവര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ രംഗത്തേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ചലച്ചിത്രരംഗത്തുള്ളവര്‍ക്ക് സൂക്ഷ്മത വേണം ക്രിമിനലുകളെ തുരത്താന്‍ ഈ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പം നില്‍ക്കുമെന്നും പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലോഞ്ചിനിടയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.