നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല: മുഖ്യമന്ത്രി
വികസനത്തെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി
വികസന പ്രവര്‍ത്തനങ്ങളെ അനാവശ്യമായി എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ നമ്മള്‍ സഹിക്കേണ്ടിവരും. ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ തടസപ്പെടുത്തുന്നത്. നാടിന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഈ പ്രവര്‍ത്തിയിലൂടെ ഇത്തരക്കാര്‍ തടസപ്പെടുത്തുന്നത്. ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചലര്‍ എതിര്‍ക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.