മിഷ നോവലിന്റെ രചയിതാബ് ഹരീഷിനെതിരെയുള്ള സംഘപരിവാർ ആക്രമത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആവഷ്കാര സ്വാതന്ത്യത്തിന്റെ കാര്യത്തിൽ എഴുത്തുകാരൻ ഹരീഷിനൊപ്പം സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു.
 
									
										
								
																	
	 
	നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.