Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി
, വെള്ളി, 17 ഓഗസ്റ്റ് 2018 (12:13 IST)
തിരുവവന്തപുരം: പ്രളയ ദുരന്തത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും യഥാർത്ഥ നിർദേശങ്ങൾ പിൻ‌തുടരാൻ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
 
മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള ഡാമുകള്‍ക്ക് ബലക്ഷയം സംഭവിച്ചതായും ഡാമുകള്‍ തകരും എന്ന രീതിയിലും വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാ സുരക്ഷാ ക്രെമീകരണങ്ങളും നോക്കിയാണ് ഡാമുകൾ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി എം എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയിൽ നിന്നുള്ള ജലത്തിന്റെ അളവ് വർധിപ്പിച്ചേക്കും; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു