പ്രളയം: വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബാങ്കുകൾ

വെള്ളി, 31 ഓഗസ്റ്റ് 2018 (20:24 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികളെ തുടർന്ന് വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാനത്തെ ബാങ്കുകൾ. സസ്ഥാനത്തെ  പൂർണമായും പ്രളയബാധിതമായി പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പിലാക്കാന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് ബാങ്കുകൾ അരിയിച്ചിരിക്കുന്നത്. 
 
വില്ലേജ് തലത്തിലാണ് സംസ്ഥാന സർക്കാർ പ്രളയബാധിത മേഖലകൾ പ്രഖ്യാപിക്കുന്നത്. എന്നാൽ സംസ്ഥാന തലത്തിലാണ് ബാങ്കുകൾ മേഖല പ്രഖ്യാപിക്കുന്നത് ഇക്കാരനത്താൽ പ്രാദേശിക ശാഖകൾക്ക് മൊറട്ടോറിയം നടപ്പിലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്നാണ് ബാങ്കുകൾ പറയുന്നത്.
 
എന്നാൽ ഈ പ്രായോഗിക തടസത്തെ കുറിച്ച് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിനായി സംസ്ഥാന സർക്കാർ ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചിരുന്നില്ല. അതേ സമയം വിഷയം ചർച്ചചെയ്ത് പരിഹരിക്കുന്നതിനു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതിനായി ബാങ്കേർസ് സമിതിയുമായി വീണ്ടും യോഗം ചേരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂന്നുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾ