Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയന്റെ ബാല്യകാലം വേദനകളും ദുരിതങ്ങളും നിറഞ്ഞത്; കല്യാണി പ്രസവിച്ച 14 മക്കളില്‍ 11 പേരും മരിച്ചു ! ഇളയവന്‍ കേരള മുഖ്യമന്ത്രി

Pinarayi Vijayan 77th Birthday
, ചൊവ്വ, 24 മെയ് 2022 (15:08 IST)
വേദനകളുടെയും ദുരിതങ്ങളുടെയും ബാല്യമായിരുന്നു വിജയന്റേത്. മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്‍. പ്രസവിച്ച പതിനാലു മക്കളില്‍ പതിനൊന്നു പേരെയും കല്യാണിക്ക് നഷ്ടമായി. കടുത്ത ദാരിദ്ര്യത്തിനിടയിലും വിജയനെ പഠിപ്പിച്ചത് അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ്. 1945 മേയ് 24 നായിരുന്നു വിജയന്‍ ജനിച്ചത്. ഇന്നേക്ക് 77 വയസ് തികഞ്ഞിരിക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിച്ചത്. അതിന്റെ അമരത്ത് പിണറായി വിജയനാണ് ചരിത്രനായകനായി നില്‍ക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുരങ്ങുപനി: ബ്രിട്ടനില്‍ മൂന്നാഴ്ച ക്വാറന്റൈന്‍ പ്രഖ്യാപിച്ചു