സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

കുട്ടികളില്‍ ഏതെങ്കിലും രീതിയില്‍ പെരുമാറ്റ വൈകല്യം കണ്ടാല്‍ രക്ഷിതാക്കള്‍ ഒളിച്ചു വയ്ക്കരുത്

രേണുക വേണു
വെള്ളി, 27 ജൂണ്‍ 2025 (08:08 IST)
Pinarayi Vijayan

ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ക്കു കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളില്‍ ഏതെങ്കിലും രീതിയിലുള്ള പെരുമാറ്റ വൈകല്യം കണ്ടാല്‍ രക്ഷിതാക്കള്‍ ഒളിച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നോ ടു ഡ്രഗ്‌സ് അഞ്ചാംഘട്ടത്തിനു തുടക്കവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' സ്‌കൂള്‍ കുട്ടികള്‍ ചെറിയ കൗതുകത്തിനോ ഏതെങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധം കാരണമോ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനോ ആണ് ലഹരിയിലേക്ക് വഴുതിവീഴുക. ക്രമേണ അവര്‍ ലഹരിയുടെ വാഹകരായി മാറും. സ്വന്തം വീടുകളില്‍ പോലും അക്രമാസക്തരാകുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വീട്ടില്‍ വേണ്ടത്ര സ്‌നേഹവും സ്വാതന്ത്ര്യവും ലഭിക്കാത്തവര്‍ക്ക് അത് പുറമേനിന്ന് ലഭിക്കുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ കുട്ടികള്‍ ഇത്തരം കെണിയില്‍ വീഴും. ഇതിനെതിരെ ഒരേ മനസോടെ പ്രവര്‍ത്തിക്കണം. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവരെ വലയിലാക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന സംഘങ്ങളെ തകര്‍ക്കാന്‍ കഴിയണം,' മുഖ്യമന്ത്രി പറഞ്ഞു. 
 
' കുട്ടികളില്‍ ഏതെങ്കിലും രീതിയില്‍ പെരുമാറ്റ വൈകല്യം കണ്ടാല്‍ രക്ഷിതാക്കള്‍ ഒളിച്ചു വയ്ക്കരുത്. ഏത് കാര്യവും ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഫലമുണ്ടാകും. കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു മാറ്റവും അധ്യാപകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകും. ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടി കാണിക്കേണ്ടതില്ല. അതിന്റെ പേരില്‍ ആരെങ്കിലും വ്യാജപരാതി കൊടുക്കുമെന്ന ഭയവും വേണ്ട. ലഹരി വിരുദ്ധ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് സഹകരിക്കുന്നു എന്നതാണ് കേരളത്തിലെ നിലവിലെ സാഹചര്യം. ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ തയ്യാറാകണം.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിജിറ്റൽ ഇടപാടുകൾക്ക് ബയോമെട്രിക് ഓതൻ്റിക്കേഷൻ, നാളെ മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ട്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

മകനെ സഹോദരിയെ ഏൽപ്പിച്ചു, മഞ്ചേശ്വരത്ത് അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

അടുത്ത ലേഖനം
Show comments