Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയും ഗവര്‍ണറും തുറന്ന പോരിലേക്ക്; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും രാജ്ഭവനിലേക്ക് പോകേണ്ടെന്ന് പിണറായി

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.വി.അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്

രേണുക വേണു
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (11:09 IST)
ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനില്‍ ഹാജരാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്ത് നല്‍കിയത്.
 
ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ പോകില്ല. നാല് മണിക്ക് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഗവര്‍ണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 
 
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.വി.അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. മലപ്പുറം പരാമര്‍ശത്തില്‍ നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

ടെലികോം മേഖലയിലും AI, ഓപ്പൺ ടെലികോം AI പ്ലാറ്റ്ഫോമിനായി കൈകോർത്ത് ജിയോ, എഎംഡി, സിസ്കോ, നോക്കിയ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു

അടുത്ത ലേഖനം
Show comments