Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇതുവരെയായിട്ടും തിരുത്താത്തവരെ ഓർമിപ്പിക്കുന്നു, ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്: മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്ന് മുഖ്യമന്ത്രി

ജനങ്ങളോട് മാന്യമായി പെരുമാറണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

‘ഇതുവരെയായിട്ടും തിരുത്താത്തവരെ ഓർമിപ്പിക്കുന്നു, ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്: മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്ന് മുഖ്യമന്ത്രി
, ഞായര്‍, 29 ജൂലൈ 2018 (15:39 IST)
ജനങ്ങളുടെ ആവശ്യങ്ങളോട് മാന്യമായി പ്രതികരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനോടും മാന്യമായും മനുഷ്യത്വപരമായും പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ഒന്നര വര്‍ഷമായി റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലാണ് പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ എടത്തല സ്വദേശി മുളയന്‍കോട് അബ്ദു റഹ്മാന്‍ ആത്മഹത്യാ ശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
 
‘ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്, മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം, പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം.’ ഇപ്പോഴും ഈ തീരുമാനം നടപ്പിലാക്കാത്തവർ ഇനിയെങ്കിലും മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ഭരണവും ഭരണ നിര്‍വ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓര്‍മ്മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തിൽ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു