Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഫെബ്രുവരി 2025 (10:29 IST)
പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യ നടത്തിയത് ന്യായീകരിക്കാനാവാത്ത പരാമര്‍ശമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.
 
ഉത്തരവാദപ്പെട്ട പദവിയിലിരിക്കെ പുലര്‍ത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടുകളില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തലശ്ശേരി ഏരിയ പ്രതിനിധികള്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്