മുഖ്യന്‍ പിണറായി, ആരോഗ്യം ശൈലജയ്ക്ക് തന്നെ; മന്ത്രിസഭാ രൂപീകരണം നിര്‍ണായക ചര്‍ച്ചകളിലേക്ക്

Webdunia
തിങ്കള്‍, 10 മെയ് 2021 (09:46 IST)
മന്ത്രിസഭാ രൂപീകരണം നിര്‍ണായക ചര്‍ച്ചകളിലേക്ക്. ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നു തുടങ്ങും. മുഖ്യമന്ത്രിയായി പിണറായി വിജയനെ ഏകകണ്‌ഠേന തീരുമാനിക്കും. തുടര്‍ഭരണം ലഭിച്ചാല്‍ പിണറായി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്‍ ഒഴികെ മറ്റെല്ലാ അംഗങ്ങളും പുതുമുഖങ്ങള്‍ ആയിരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ആരോഗ്യമന്ത്രി സ്ഥാനത്ത് കെ.കെ.ശൈലജയ്ക്ക് തുടരാന്‍ അവസരം നല്‍കും. കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. 
 
സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചര്‍ച്ചയും എന്‍സിപി, ജെഡിഎസ് എന്നിവരുമായി ആദ്യഘട്ട ചര്‍ച്ചയും ഇന്ന് നടക്കും. ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ബിയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. തിരുവനന്തപുരത്ത് നിന്നു ജയിച്ച ആന്റണി രാജുവും പത്തനാപുരത്ത് നിന്നു ജയിച്ച കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരാകും. കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിസ്ഥാനത്തു നിന്ന് മാറിനില്‍ക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments