Webdunia - Bharat's app for daily news and videos

Install App

സ്റ്റേഷനിൽ ഇടിയും തെറിവിളിയും വേണ്ട,നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്‌താൽ മതി! ; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

മോശമായി പെരുമാറുന്ന പൊലീസുകാർക്ക് എട്ടിന്റെ പണിയുമായി പിണറായി വിജയൻ

Webdunia
ഞായര്‍, 7 ജനുവരി 2018 (15:38 IST)
പൊലീസ് സ്റ്റേഷനകത്ത് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പാണ്  മുഖ്യമന്ത്രി നൽകുന്നത്. 
 
എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓർമ വേണമെന്നു പിണറായി കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരോടും മറ്റുള്ളവരോടും മോശമായി പെരുമാറരുതെന്നും അത്തരക്കാർക്ക് നേരെ വ്യക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
'പരാതിക്കാരോടും മറ്റുള്ളവരോടും രണ്ടു തെറി പറയുക, പറ്റുമെങ്കിൽ നാലു ചാർത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ട് എന്നു പണ്ടുപണ്ടേ നമ്മുടെ നാട്ടിൽ പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാൽ കാലം മാറി. പൊലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലർ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാൻ തയാറാകണം. ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും - മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments