Publish Date: Wed, 10 Jan 2018 (14:27 IST)
Updated Date: Wed, 10 Jan 2018 (14:29 IST)
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കുറവാണുണ്ടായത്. മോട്ടോര്‍ വാഹനവകുപ്പും, പൊലീസും, പൊതുമരാമത്ത് വകുപ്പും ആവിഷ്‌കരിച്ച നിരവധി പദ്ധതികളാണ് ഇതിന് കാരണം. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്ത ജാഗ്രത തുടര്‍ന്നും എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: