Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

പിണറായിക്ക് പ്രിയം മീന്‍ കറിയോട്; ചെമ്പല്ലിയും കരിമീനും വിടില്ല

Pinarayi Vijayan Birthday
, ചൊവ്വ, 25 മെയ് 2021 (11:57 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ 76-ാം ജന്മദിനമായിരുന്നു ഇന്നലെ. പിണറായി വിജയന്റെ ഇഷ്ടങ്ങളെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത പല കാര്യങ്ങളും ഇന്നലെയും ഇന്നുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിലൊന്നാണ് പിണറായി വിജയന്റെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍. മീന്‍ കറിയും മീന്‍ പൊരച്ചതുമൊക്കെയാണ് പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങള്‍. ചെമ്പല്ലി കറി വച്ചതും കരിമീന്‍ പൊരിച്ചതും കിട്ടിയാല്‍ വിട്ടുകളയില്ല. അത്രയേറെ ഇഷ്ടപ്പെട്ട മത്സ്യവിഭവങ്ങളാണ് ഇത് രണ്ടും. മോര് കറിയും അവിയലും പിണറായിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളാണ്. തീന്‍മേശയില്‍ എത്തുന്ന മീന്‍ ഏതാണെന്ന് നിമിഷനേരം കൊണ്ട് പറയാനുള്ള വൈഭവവും പിണറായി വിജയനുണ്ട്. ടി.മുരുകേശ് ആണ് 17 വര്‍ഷമായി പിണറായി വിജയന്റെ അടുക്കളക്കാരന്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് കാണിച്ച് അറുപത് കഴിഞ്ഞവരുടെ 'വികൃതി'; പൊലീസിന് തലവേദന