Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ കടാശ്വാസ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 5 ലക്ഷം രൂപ വരെയുള്ള വായ്പക‌ൾ എഴുതി തള്ളും

പാവപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി

പുതിയ കടാശ്വാസ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 5 ലക്ഷം രൂപ വരെയുള്ള വായ്പക‌ൾ എഴുതി തള്ളും
തിരുവനന്തപുരം , വെള്ളി, 19 ഓഗസ്റ്റ് 2016 (11:44 IST)
ബാങ്കുകളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ വിഷമിക്കുന്ന പാവപ്പെട്ടവരെ അസഹായിക്കുന്നതിനായി പുതിയ പദ്ധതിയുമായി പിണറായി സർക്കാർ. മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി എന്ന പേരിലാണ് പുതിയ പദ്ധതി. അഞ്ചുലക്ഷം രൂപ വരെ എഴുതിത്തള്ളും. വായ്പയെടുത്ത തുകയിൽ പലിശയായി തിരിച്ചടച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളു.
 
അഞ്ചുലക്ഷത്തിനുള്ളിൽ വായ്പയെടുത്തവർ പലിശയും പിഴപ്പലിശയുമായി എടുത്ത വായ്പയുടെ അത്രയും തുക അടച്ചിട്ടുണ്ടെങ്കിൽ എഴുതിതള്ളുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്. പുതിയ പദ്ധതി സർക്കാരിന് എത്ര രൂപ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാര്യത്തിൽ ഇതുവരെ കണക്കുണ്ടായിട്ടില്ല. 
 
രണ്ട് കടാശ്വാസ പദ്ധതികളാണ് നിലവില് സംസ്ഥാനത്തുള്ളത്. കാര്‍ഷിക കടാശ്വാസപദ്ധതിയും മത്സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസ പദ്ധതിയുമാണ് അവ. ഇതിൽ രണ്ടിലും ഉൾപ്പെടാത്തവരെ സഹായിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനെ പുതിയ പദ്ധതിയിലേക്ക് നയിച്ചത്. അതിനാൽ തന്നെ കടാശ്വാസം ആവശ്യപ്പെട്ട് അപേക്ഷകര്‍ മുഖ്യമന്ത്രിയെ സമീപിക്കുമ്പോള്‍ മാത്രമേ ബാധ്യത എത്രയെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാക്ഷര കേരളത്തിലും ശൈശവ വിവാഹം; തൊടുപുഴയില്‍ 'ഭര്‍ത്താവിന്റെ' വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി വനിതാ സെല്ലില്‍ അഭയം തേടി