വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

" അതിദാരിദ്ര്യം ഇല്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്,"

രേണുക വേണു
ശനി, 1 നവം‌ബര്‍ 2025 (17:59 IST)
Pinarayi Vijayan

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വിപുലമായ പരിപാടിയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി മുഖ്യാതിഥിയായി സാന്നിധ്യമറിയിച്ചു. അസുഖം മാറി കേരളത്തില്‍ തിരിച്ചെത്തിയ ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്. 
 
'കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. അതിദാരിദ്ര്യം ഇല്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇത് പുതിയൊരു കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കല്‍പ്പത്തിലുള്ള, നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ ലക്ഷ്യത്തിനായി അക്ഷീണം പ്രയത്‌നിച്ചത്. എല്ലാവരും ഒന്നിച്ചുനിന്നു. ആരും ഇതില്‍ നിന്ന് മാറിനിന്നില്ല. എല്ലാവരും പൂര്‍ണ മനസോടെ സഹകരിച്ചു. പലവിധ ക്ലേശങ്ങള്‍ താണ്ടിയാണ് ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്,' പിണറായി വിജയന്‍ പറഞ്ഞു. 
 
2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോഴേക്കും പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. സര്‍വേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതില്‍ 4421 കുടുംബങ്ങള്‍ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങള്‍) മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായില്ല. ഇരട്ടിപ്പുവന്ന 47 കേസുകളുണ്ട്. ഇവയെല്ലാം ഒഴിവാക്കി ബാക്കി 59,277 കുടുംബങ്ങളാണ് ഒടുവില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

അടുത്ത ലേഖനം
Show comments