അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല
						
		
						
				
വൈകിട്ടു അഞ്ചിനു ആരംഭിക്കുന്ന പരിപാടിയില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും
			
		          
	  
	
		
										
								
																	സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	വൈകിട്ടു അഞ്ചിനു ആരംഭിക്കുന്ന പരിപാടിയില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി.ശിവന്‍കുട്ടി മമ്മൂട്ടിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. രോഗമുക്തനായി മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഇന്ന് നടക്കുന്നത്. 
 
									
										
								
																	
	 
	2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോഴേക്കും പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. സര്‍വേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതില്‍ 4421 കുടുംബങ്ങള്‍ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങള്‍) മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായില്ല. ഇരട്ടിപ്പുവന്ന 47 കേസുകളുണ്ട്. ഇവയെല്ലാം ഒഴിവാക്കി ബാക്കി 59,277 കുടുംബങ്ങളാണ് ഒടുവില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്.