Webdunia - Bharat's app for daily news and videos

Install App

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് 'നവകേരളത്തെ നയിക്കാനുള്ള പുതുവഴികള്‍' എന്ന വികസന രേഖ സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനം അവതരിപ്പിച്ചത്

രേണുക വേണു
വെള്ളി, 7 മാര്‍ച്ച് 2025 (07:50 IST)
Pinarayi Vijayan

നവകേരളത്തിലേക്കുള്ള പുതുവഴികള്‍ ഒറ്റക്കെട്ടായി ചര്‍ച്ച ചെയ്ത് സിപിഎം സംസ്ഥാന സമ്മേളനം. മഹാമാരികളെ അതിജീവിച്ച കേരളത്തെ വികസിത രാജ്യങ്ങള്‍ക്കു തുല്യമായി പടുത്തുയര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മനസിലാക്കി അതിനുതുകുന്ന നയങ്ങളും പദ്ധതികളുമാണ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുന്നത്. കേവലം ഭരണത്തുടര്‍ച്ചയ്ക്കു അപ്പുറം വികസനത്തുടര്‍ച്ചയ്ക്കുള്ള ബദല്‍നയം രൂപപ്പെടുത്താന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. 
 
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് 'നവകേരളത്തെ നയിക്കാനുള്ള പുതുവഴികള്‍' എന്ന വികസന രേഖ സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനം അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, വിജ്ഞാനസമൂഹം പടുത്തുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയതാണ് വികസനരേഖ. 
 
തലമുറ മാറ്റത്തിനുള്ള സൂചനകള്‍ കൂടി നല്‍കുന്നതാണ് കൊല്ലം സംസ്ഥാന സമ്മേളനം. പിണറായി വിജയന്‍ തുടരുമെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരണം നടത്തുമ്പോഴും ഭാവിയില്‍ പാര്‍ട്ടിക്ക് വേണ്ടത് എന്തൊക്കെയാണെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള തീരുമാനങ്ങളാണ് സംസ്ഥാന സമ്മേളനം കൈക്കൊള്ളുക. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയം. ആര് നയിക്കും എന്ന ചര്‍ച്ചയേക്കാള്‍ 'എന്തൊക്കെ ചെയ്യണം' എന്ന കേന്ദ്രത്തില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 
 
പിണറായി തന്നെ തുടരണമെങ്കില്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ച രണ്ട് നിബന്ധനകളില്‍ ഇളവ് വേണം. സംഘടനാ പദവി വഹിക്കാനുള്ള പ്രായപരിധി നിലവില്‍ 75 ആണ്. പിണറായിക്ക് അടുത്ത മേയില്‍ 80 തികയും. രണ്ട് ടേം നിബന്ധനയിലും മാറ്റം വരുത്തേണ്ടി വരും. തനിക്കു വേണ്ടി മാത്രം ഈ രണ്ട് നിബന്ധനകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് പിണറായി. മുന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായതിനാല്‍ 'ദീര്‍ഘകാലത്തേക്ക് എന്തുവേണം' എന്നതിനാണ് പിണറായി നല്‍കുന്ന പ്രയോരിറ്റി. നിലവിലെ മന്ത്രിസഭയിലുള്ള പ്രമുഖര്‍ ആയിരിക്കും ഭാവിയില്‍ പാര്‍ട്ടിയെയും ഇടതുപക്ഷ സര്‍ക്കാരിനെയും നയിക്കുക. അതിനുള്ള തന്ത്രങ്ങളാണ് പിണറായി മെനയുന്നത്. നിലവിലെ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങിയ നേതാക്കളും മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കെ.രാധാകൃഷ്ണന്‍, കെ.കെ.ശൈലജ എന്നിവരും സുപ്രധാന സ്ഥാനങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു, നായ്ക്കളെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്, പൊട്ടിക്കരഞ്ഞ് നടി സദ

തദ്ദേശ തെരഞ്ഞെടുപ്പ്: പേരു ചേർക്കാൻ 29.81 ലക്ഷം അപേക്ഷകൾ

Independence Day Wishes in Malayalam: സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍

വെളിച്ചെണ്ണയുടെ വില ഉയരുന്നു: സപ്ലൈകോയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി

വ്യാപാരക്കരാർ ചർച്ചയാകും, നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്, ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

അടുത്ത ലേഖനം
Show comments