Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കടക്ക് പുറത്ത്’ വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി - മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​റി​ല്ലെ​ന്ന് ഹോ​ട്ട​ൽ അ​ധ​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം , ചൊവ്വ, 1 ഓഗസ്റ്റ് 2017 (20:12 IST)
സര്‍വ്വകക്ഷി സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കിയ സംഭവത്തില്‍ ഹോട്ടല്‍ അധികൃതരോട് വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ്. മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ലെ ജ​ന​റ​ൽ മാ​നേ​ജ​രേ​യും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രേ​യും നേ​രി​ട്ട് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധാ​ര​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​റി​ല്ലെ​ന്ന് ഹോ​ട്ട​ൽ അ​ധ​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​വ​രി​ൽ​നി​ന്നും രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണ കു​റി​പ്പ് കൂ​ടി എ​ഴു​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് തി​രി​ച്ച​യ​ച്ച​ത്. ആദ്യം നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാല്‍ വി​ശ​ദീ​ക​ര​ണ കു​റി​പ്പ് എഴുതി നല്‍കുകയായിരുന്നു.

സി​പി​എം- ബി​ജെ​പി സം​ഘ​ട്ട​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര സ​മാ​ധാ​ന യോ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക്കു നേ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ക​യ​ർ​ത്ത​ത്. കടക്ക് പുറത്തെന്നായിരുന്നു മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനായി ചെര്‍ന്ന സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. യോഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട സംഭവം: റിമയ്‌ക്കെതിരേ കേസെടുക്കുമോ ? - നീക്കം ശക്തമാക്കി പൊലീസ്