Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെന്‍‌കുമാര്‍ പറഞ്ഞത് നടപ്പാക്കാമെന്ന് ആരും കരുതേണ്ട, പ്രസ്‌താവന ആശ്ചര്യകരം: നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

സെന്‍‌കുമാര്‍ പറഞ്ഞത് നടപ്പാക്കാമെന്ന് ആരും കരുതേണ്ട, പ്രസ്‌താവന ആശ്ചര്യകരം: നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

സെന്‍‌കുമാര്‍ പറഞ്ഞത് നടപ്പാക്കാമെന്ന് ആരും കരുതേണ്ട, പ്രസ്‌താവന ആശ്ചര്യകരം: നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി
കോട്ടയം , വ്യാഴം, 5 ഏപ്രില്‍ 2018 (11:48 IST)
മുന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്യൂട്ടി മറികടന്നുള്ള ക്ഷേമപ്രവർത്തനങ്ങൾ പൊലീസ് അവസാനിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്.

പ്രായമായവരെ പരിചരിക്കേണ്ടെന്ന മുന്‍ പൊലീസ് മേധാവിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. ആശ്ചര്യകരമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടപ്പില്‍ വരുത്താമെന്ന് ആരും കരുതേണ്ടെന്നും കോട്ടയത്ത് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം നന്നാകണം. ഏതു ഘട്ടത്തിലും മാന്യത കൈവിടാൻ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം. പൊലീസിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്ഷേമപ്രവർത്തനങ്ങളും പ്രായമായവരെ പരിചരിക്കേണ്ടെതും പൊലീസ് അല്ലെന്നാണ് സെന്‍‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പൊലീസിന്റെ ജോലി ഇതല്ല. ജനമൈത്രി പൊലീസിനെ എതിർക്കുന്ന നിലപാടാണ് തനിക്കുള്ളത്. 90 ശതമാനം പൊലീസുകാരും ഈ അഭിപ്രായമുള്ളവരാണ്. ഈ സാഹചര്യം നിലനില്‍ക്കെ മുന്നില്‍ വരുന്ന പരാതിക്കാരോട് പൊലീസ് മോശമായി പെരുമാറുന്നതെന്നുമാണ് സെന്‍‌കുമാര്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ചു; 18കാരന്‍ പിടിയില്‍