Webdunia - Bharat's app for daily news and videos

Install App

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; പരിഗണന പട്ടികയില്‍ തോമസ് ഐസക് മുതല്‍ പി.രാജീവ് വരെ

അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത

രേണുക വേണു
ബുധന്‍, 5 മാര്‍ച്ച് 2025 (15:56 IST)
P Rajeev and Pinarayi Vijayan

പിണറായി വിജയനു ഒരു ടേം കൂടി നല്‍കണമോ എന്ന കാര്യത്തില്‍ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കും. ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ടേമിലെ പ്രകടനം കണക്കിലെടുത്ത് പിണറായി വിജയനു ഒരു ടേം കൂടി നല്‍കാനും സിപിഎം തയ്യാറാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സംസ്ഥാന സമ്മേളനങ്ങള്‍ക്കാണെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. 
 
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു ഓപ്ഷനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട ആവശ്യമില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പിണറായി വിജയന്‍ തന്നെ 2026 ലെ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ നയിക്കും. വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി തയ്യാറാണെങ്കില്‍ അതിനുവേണ്ടിയുള്ള പ്രായപരിധി 'വിട്ടുവീഴ്ചകള്‍' കൊല്ലം സമ്മേളനത്തില്‍ ഉണ്ടാകും. 
 
അതേസമയം ആരോഗ്യബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ച് വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പിണറായി തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടേം നിബന്ധനയില്‍ തനിക്കു വേണ്ടി മാത്രം വിട്ടുവീഴ്ച വരുത്തിയാല്‍ അത് പിന്നീട് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന കീഴ് വഴക്കം ആയേക്കാമെന്ന ആശങ്കയും പിണറായിക്കുണ്ട്. ഇക്കാരണത്താല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിണറായി തയ്യാറാകില്ല. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. തലമുറ മാറ്റത്തിനു വേഗത കൂട്ടുക എന്ന ലക്ഷ്യം കൂടി ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിന്റെ അജണ്ടയിലുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments