സംസ്ഥാനത്തെ 88 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റ് വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുന്നത്.
500 രൂപ വില വരുന്ന ഉത്‌പന്നങ്ങളാകും കിറ്റിൽ ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പായ്ക്കുചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും.അന്ത്യോദയ വിഭാഗത്തിൽ പെട്ട 5,95,000 കുടുംബങ്ങൾക്കാകും ആദ്യഘട്ടത്തിൽ കിറ്റുകൾ വിതരണം ചെയ്യുക.പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്ക് നല്‍കും.
ഓഗസ്റ്റ് 13,14,16 തിയ്യതികളിലായി അന്ത്യോദയ മഞ്ഞ കാർഡുകാർക്കുള്ള കിറ്റും തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം ചെയ്യും. റേഷൻ കാർഡ് ഉടമകൾ ജൂലായ് മാസത്തിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് ആ കടയിൽ നിന്ന് തന്നെ ഓണക്കിറ്റും വാങ്ങണം.