കോവിഡ് രോഗ വ്യാപനം തുടരുന്നതില്‍ ജനത്തിന് ആശ്വാസമെന്നോണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ് അഞ്ചു മുതല്‍ നടക്കും. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്ന ഈ കിറ്റില്‍ പതിനൊന്നിന പലവ്യഞ്ജനങ്ങളാണ് ഉള്ളത് .
ഇതിനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത വിതരണത്തിന് തയ്യാറാക്കാന്‍ ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ എ വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ( മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഓഗസ്‌റ് 5 മുതല്‍ 15 വരെയാണ് കിറ്റുകള്‍ നല്‍കുക.
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള നീല) കിറ്റ് വിതരണം 16 മുതല്‍ 20 വരെ നല്‍കും. മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗങ്ങള്‍ക്കുള്ള (വെള്ള കാര്‍ഡ്) കിറ്റുകള്‍ 21 മുതല്‍ 25 വരെയും വിതരണം ചെയ്യും.