Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമപ്രവർത്തകരെ തടയാൻ പൊലീസിന് അവകാശമില്ല, നടപടികൾ സ്വീകരിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

മാധ്യമപ്രവർത്തകരെ തടയാൻ പൊലീസിന് അവകാശമില്ല, നടപടികൾ സ്വീകരിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
ന്യൂഡൽഹി , ശനി, 30 ജൂലൈ 2016 (15:37 IST)
മാധ്യമപ്രവർത്തകരെ തടയാനുള്ള അവകാശം പൊലീസിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് മാധ്യമപ്രവർത്തകരുടെ വഴി തടഞ്ഞതെന്തിനെന്ന കാര്യം ഗൗരവത്തോടെ കാണുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദമായ വിവരം ഇന്ന് വൈകുംനേരത്തിനുള്ളിൽ സമർപ്പിക്കാൻ ഡി ജി പി ലോക്നാഥ് ബെഹ്റയോട് നിർദേശിച്ചുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.
 
കോടതി തീർപ്പു കൽപ്പിക്കുന്ന സംഭവങ്ങളിൽ മാധ്യമപ്രവർത്തകർക്ക് തടസ്സമായി നിൽക്കാൻ ഒരിക്കലും പൊലീസിനെ അനുവദിക്കില്ല. അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം മാത്രമേ  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ കോഴിക്കോട് ജില്ല കോടതിയിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
ഡി ജി പിക്ക് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ കയറുന്ന കാര്യത്തിൽ മറ്റുള്ളവർക്കെന്ന പോലെ മാധ്യമപ്രവർത്തകർക്കും അവകശമുണ്ട്. മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കി നിർത്താൻ സാധിക്കില്ല. എന്നാൽ ഇന്നത്തെ സംഭവത്തിന് അഭിഭാഷകർക്ക് യാതോരു പങ്കില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യയുടെ സൈബര്‍ ആക്രണത്തില്‍പ്പെട്ട് ഹിലരിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും