Select Your Language

Notifications

webdunia
webdunia
webdunia
webdunia

"അത്ഭുതമായി കേരളം" ഇന്ന് പുതിയ കൊവിഡ് കേസുകളില്ല, 61 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 34 പേർ മാത്രം

, തിങ്കള്‍, 4 മെയ് 2020 (17:21 IST)
സംസ്ഥാനത്ത് ഇന്ന് പുതുതായി ആർക്കും തന്നെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവരം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്.
 
ഒരു വ്യക്തിക്ക് കൂടി രോഗം സ്ഥിരീകരിച്ചില്ല എന്നതിന് പുറമേ രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇതുവരെയായി 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 95 പേർ ചികിത്സയിലായിരുന്നു, ഇതിൽ 61 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടേ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞു. 
 
നിലവിൽ 21,724 പേരാണ്ണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.ഇതിലെ 32,315 പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനിടയിലാണ് കേരളത്തിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റിവെച്ചു, പുതിയ തീയതി മേയ് 20ന്