Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല; കേരളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന 4 ട്രെയിനുകളും റദ്ദാക്കി

Kerala

അനു മുരളി

തിരുവനന്തപുരം , തിങ്കള്‍, 4 മെയ് 2020 (13:06 IST)
ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ഇന്ന് പുറപ്പെടാനിരുന്ന നാലു ട്രെയിനുകളും റദ്ദാക്കി. തിരൂര്‍, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
 
4000ത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്. ഇന്ന് മടങ്ങാനാകില്ലെന്നും വരും ദിവസങ്ങളില്‍ നാട്ടിലേക്കു പോകാമെന്നും ജില്ലാ ഭരണകൂടം തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.

അതേസമയം 3500ലേറെ അതിഥി തൊഴിലാളികളാണ് എറണാകുളത്തുനിന്നും ഇന്നലെ നാട്ടിലേക്ക് പുറപ്പെട്ടത്. പരിശോധന നടത്തി രോഗം ഇല്ലെന്നു ഉറപ്പുവരുത്തിയവരെ മാത്രമാണ് കയറ്റി അയച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടിയേറ്റ തൊഴിലാളികളുടെ മടക്കം: നിർധനരായവരുടെ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയഗാന്ധി