Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീഴാറ്റൂരില്‍ ആകാശപ്പാതയുടെ സാധ്യത തേടി മുഖ്യമന്ത്രി; മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആകാശപ്പാത ‘ഓകെ’യെന്ന് വയല്‍ക്കിളികള്‍

വയല്‍ക്കിളികള്‍ ഇപ്പോഴും ഇടഞ്ഞ് തന്നെ!

കീഴാറ്റൂരില്‍ ആകാശപ്പാതയുടെ സാധ്യത തേടി മുഖ്യമന്ത്രി; മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആകാശപ്പാത ‘ഓകെ’യെന്ന് വയല്‍ക്കിളികള്‍
, തിങ്കള്‍, 26 മാര്‍ച്ച് 2018 (18:13 IST)
തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസ് വരേണ്ടന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും വയല്‍ക്കിളികള്‍. അതേസമയം, കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഇതിനായി മുഖ്യമന്ത്രി സമയം തേടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
കുറച്ച് പേര്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ ഒരു വികസന പദ്ധതിയും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഉള്ളത്. എതിർപ്പുള്ളവരുടെയെല്ലാം എതിർപ്പ് അവസാനിപ്പിച്ചു വികസനം കൊണ്ടുവരിക പ്രായോഗികമല്ല. വികസനത്തിന് എതിരു നിൽക്കുന്ന രീതി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 
അതേസമയം, വയൽ നികത്തി ബൈപാസ് നിർമിക്കുന്നതില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി ആകാശപ്പാത നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയൽക്കിളികൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യേശു ഉയര്‍ത്തെഴുന്നേറ്റിട്ടില്ല, ഉയര്‍ത്തെഴുന്നേറ്റത് രമണ മഹര്‍ഷിയാണ്- വിവാദ പ്രസ്താവനയുമായി ഇളയരാജ