ബിജെപിക്ക് കനത്ത തിരിച്ചടി; ടി ഡി പിക്കു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടു
ബിജെപിക്ക് ആവശ്യം തെരഞ്ഞെടുപ്പ് ജയിക്കുന്നതിന് വേണ്ട സഹായം മാത്രം, വാക്കു പാലിച്ചില്ല: രൂക്ഷ വിമര്‍ശനവുമായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച
Publish Date: Sun, 25 Mar 2018 (10:28 IST)
Updated Date: Sun, 25 Mar 2018 (10:30 IST)
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. ബിജെപിക്ക് വേണ്ടത് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള സഹായം മാത്രമാണെന്ന് ജിജെഎം അധ്യക്ഷന്‍ എല്‍എം ലാമ പറഞ്ഞു. ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ടിഡിപിക്കു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടിരിക്കുകയാണ്.
ബിജെപി ഇതു വരെ വാക്കു പാലിക്കാന്‍ തയ്യാറായില്ലെന്ന് ലാമ പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി ഇനി ഒരുവിധത്തിലും ബന്ധം തുടരില്ല. വരുന്ന തിരഞ്ഞെടുപ്പുകളെ പാര്‍ട്ടി ഒറ്റയ്ക്കു നേരിടും. യാതൊരു കാരുണ്യവും സ്‌നേഹവും ബിജെപി ഗൂര്‍ഖകളോട് പുലര്‍ത്തുന്നില്ലെന്നും എല്‍ എം ലാമ പറഞ്ഞു.