Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷം അസ്വസ്ഥരാണ്; ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു: മുഖ്യമന്ത്രി

pinarayi vijayan , LDF government , congress , CPM , പിണറായി വിജയൻ , എല്‍ഡിഎഫ് സര്‍ക്കാര്‍ , എല്‍ഡിഎഫ് , ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്​ലൈൻ , വിഎ​സ് അ​ച്യു​താ​ന​ന്ദ​ൻ

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷം അസ്വസ്ഥരാണ്; ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു: മുഖ്യമന്ത്രി
തിരുവന്തപുരം , വ്യാഴം, 25 മെയ് 2017 (20:26 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷം അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാനാവില്ല. ആരോഗ്യപരമായ എല്ലാ വിമര്‍ശനങ്ങളേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം നിശാഗന്ധിയിൽ  ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്​ലൈൻ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. തീരദേശപാതയും മലയോരഹൈവേയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ദേശീയജലപാത കേരളത്തിന്റെ സ്വപ്‌നമാണെന്നും അത് സാധ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരുടെ ആശങ്കകള്‍ അകറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന നേ​താ​വ് വിഎ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​ങ്കെ​ടു​ക്കുത്തില്ല. ഔദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് വിഎ​സി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ്ര​വേ​ശ​ന​പാ​സ് മാ​ത്രം ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ​രി​പാ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനില്‍ പോകാന്‍ എളുപ്പമാണ്, പക്ഷേ തിരിച്ചെത്തിയേക്കില്ല, അതൊരു മരണക്കുടുക്കാണ്: ഉസ്‌മ