പാകിസ്ഥാനില്‍ പോകാന്‍ എളുപ്പമാണ്, പക്ഷേ തിരിച്ചെത്തിയേക്കില്ല, അതൊരു മരണക്കുടുക്കാണ്: ഉസ്‌മ
പാകിസ്ഥാനില്‍ പോകാന്‍ എളുപ്പമാണ്, പക്ഷേ തിരിച്ചെത്തിയേക്കില്ല, അതൊരു മരണക്കുടുക്കാണ്: ഉസ്മ
പാകിസ്ഥാൻ എന്ന രാജ്യം ഒരു മരണക്കുടുക്കാണെന്ന് നിർബന്ധിത വിവാഹത്തിന് വിധേയായ ഇന്ത്യൻ യുവതി ഉസ്മ അഹമ്മദ്. പാകിസ്ഥാനിലേക്ക് പോകാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു വരുക എന്നത് കഷ്‌ടപ്പാട് നിറഞ്ഞതാണ്. ഭീകരമായ സാഹചര്യത്തിൽ കഴിയുന്ന നിരവധിപ്പേരാണ് അവിടെയുള്ളതെന്നും ഉസ്മ പറഞ്ഞു.
പാകിസ്ഥാനിലെ സ്‌ത്രീകളുടെ അവസ്ഥ വളരെ മോശമാണ്. രണ്ടോ മൂന്നോ നാലോ ഭാര്യമാരാണ് ഓരോ വീടുകളിലുമുള്ളത്. വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നവർക്കുപോലും അവിടെ നല്ല ജീവിതം ലഭിക്കുന്നില്ല. ഭീകരമായ അവസ്ഥയാണ് ആ രാജ്യത്തുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് അവിടെ കുടുങ്ങി കിടക്കുന്നതെന്നും ഉസ്മ വ്യക്തമാക്കി.
കുറച്ചു ദിവസം കൂടി പാകിസ്ഥാനില്‍ നില്‍ക്കേണ്ടി വന്നിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ. ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മുൻകൈയെടുത്ത കേന്ദ്രസർക്കാരിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നന്ദിയുണ്ടെന്നും വാർത്താസമ്മേളനത്തിൽ ഉസ്മ പറഞ്ഞു.
വാഗ അതിർത്തി വഴി ഇന്ന് രാവിലെയാണ് ഉസ്മ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് പാക് പൗരനായ താഹിർ അലി ഉസ്‌മയെ വിവാഹം കഴിച്ചത്.