എഴുത്തുകാർക്കെതിരേയുള്ള ഭീഷണി കേരളത്തിൽ വിലപ്പോവില്ല: മുഖ്യമന്ത്രി
എഴുത്തുകാർക്കെതിരേയുള്ള ഭീഷണി കേരളത്തിൽ വിലപ്പോവില്ല: മുഖ്യമന്ത്രി
Publish Date: Thu, 14 Sep 2017 (21:29 IST)
Updated Date: Thu, 14 Sep 2017 (21:31 IST)
ചില വർഗീയ ശക്തികൾ എഴുത്തുകാർക്കു മരണവാറന്റ് അയക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി
വിജയന്. എഴുത്തുകാർക്കെതിരേയുള്ള ഭീഷണി കേരളത്തിൽ വിലപ്പോവില്ല. രാജ്യത്ത് ആര്‍എസ്എസിനെ എതിര്‍ത്താല്‍ കൊല്ലുമെന്ന അവസ്ഥയാണുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് പോലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ വധത്തേക്കാൾ ഞെട്ടിക്കുന്നത് ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാണ്. കേരളാ സർക്കാർ ആർക്കൊപ്പമാണെന്ന് ഭീഷണിപ്പെടുത്തുന്നവർ ഓർക്കണം. ഇല്ലെങ്കിൽ ഓർമിപ്പിക്കാൻ സർക്കാരിനറിയാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്താനാണ് ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞത്. ഇത് നടപ്പാക്കാനുള്ള ഇടമല്ല കേരളം. കേരളത്തിന്റെ സാംസ്കാരിക പ്രബുദ്ധത അന്ധകാര ശക്തികള്‍ക്ക് തകര്‍ക്കാനാകില്ലെന്നും വർഗീയ ശക്തികൾക്ക് മുന്നറിയിപ്പായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.