മുഖ്യമന്ത്രി മേപ്പാടിയിൽ; സർക്കാർ ഒപ്പമുണ്ടാകുമെന്ന് പിണറായി വിജയൻ

ചൊവ്വ, 13 ഓഗസ്റ്റ് 2019 (11:34 IST)
പ്രളയക്കെടുതി അനുഭവിക്കുന്ന വയനാട് മേപ്പാടിയിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.  ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടിയിലെ ക്യാമ്പ് സന്ദർശിക്കവേ മുഖ്യമന്ത്രി അറിയിച്ചു. 
 
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍  നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കവളപ്പാറ ഉരുള്‍പൊട്ടലിലിൽ തകരാതെ രക്ഷപെട്ടത് ഒരു തുരുത്ത് മാത്രം; ദുരന്തം അതിജീവിച്ചത് എട്ട് വീടുകള്‍