Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളാഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട: 71.50 ലക്ഷം പിടികൂടി

Pipe Money Seized
, തിങ്കള്‍, 4 ജൂലൈ 2022 (17:05 IST)
വളാഞ്ചേരിയില്‍ നടത്തിയ വാഹന പരിശോധനയില്‍ പോലീസ് അനധികൃതമായി കൊണ്ടുപോയ 71.50 ലക്ഷം രൂപ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി പോലീസ് ഇത്രയധികം തുക പിടിച്ചെടുത്തത്.
 
കെ.എല്‍ 51 യു എന്ന മിനി ഗുഡ്സ് വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡ്, സീറ്റിന്റെ അടിവശം എന്നിവിടങ്ങളിലായാണ് പണം ഒളിപ്പിച്ചുവച്ചത്.
 
ഇതിനൊപ്പം വാഹനം ഓടിച്ച ഷംസുദീന്‍ (42), സഹായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു തവണയാണ് മലപ്പുറത്ത് നിന്ന് വന്‍തോതിലുള്ള കുഴല്‍പ്പണ വേട്ട നടന്നത്. ഒന്നര മാസത്തിനുള്ളില്‍ പത്ത് കോടി രൂപയിലധികം കുഴല്‍പ്പണം ആണ് വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്.    
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്‍ഡമാന്‍ ദ്വീപിന് സമീപം തുടരെ ഏഴ് തവണ ഭൂചലനം; സുനാമി സാധ്യതയുണ്ടോ?