ലോക്‍സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്ന് പിജെ ജോസഫ്.
ഇടുക്കി സീറ്റില്‍ തന്നെ മത്സരിപ്പിക്കാം എന്ന യുഡിഫ് നിര്‍ദേശം തള്ളിയത് ജോസ് കെ മാണിയാണ്. കേരള കോണ്‍ഗ്രസിലെ (എം) ഉള്‍പ്പാര്‍ട്ടി ജനാധിത്യം ശ്കതിപ്പെടുത്തി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ജോസഫ് പറഞ്ഞു.
തനിക്ക് സീറ്റ് നിഷേധിച്ചത് അട്ടിമറിയാണ്. അതിനെതിരെയാകും ഇനിയുള്ള പോരാട്ടം. കോണ്‍ഗ്രസ് തന്നെ ഇടുക്കിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും തനിക്കത് സ്വീകാര്യമായിരുന്നില്ല. പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ പ്രാദേശികവാദം ഉള്‍പ്പെടയുള്ള പലവിധ കാരണങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നു. കോട്ടയത്ത് നിന്ന് പുറത്തുള്ള സ്ഥാനാര്‍ഥി പറ്റില്ല എന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നത്. ലളിതമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതിയതെങ്കിലും അത് ഉണ്ടായില്ലെന്നും ജോസഫ് പറഞ്ഞു.