പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം
പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം
Publish Date: Sun, 09 Sep 2018 (13:31 IST)
Updated Date: Sun, 09 Sep 2018 (13:33 IST)
ലൈംഗിക ആരോപണ കേസിനെത്തുടർന്ന് പാർട്ടി ചുമതലകളിൽ നിന്ന് വിട്ട് നിൽക്കാൻ പി കെ ശശിയോട് പാർട്ടി നേതൃത്വം. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സംഘടനാപരമായ എല്ലാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശശിയോട് ആവശ്യപ്പെടും. സിഐടിയു ജില്ലാ പ്രസിഡന്റടക്കമുള്ള ചുമതലകളില്‍ നിന്നായിരിക്കും ശശി മാറി നില്‍ക്കേണ്ടി വരിക.
ആരോപണവിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണം. നിലവിലുള്ള സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയതെന്നാണ് സൂചനകൾ.
ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നപടി സ്വീകരിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്.