സംസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിരോധിക്കാൻ മന്ത്രിസഭ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും പതിനായിരം രൂപ മുതൽ അരലക്ഷം വരെയും പിഴ ഈടാക്കാനും തീരുമാനമുണ്ട്.
പ്ലാസ്റ്റിക് കവറുകൾ,പാത്രങ്ങൾ,കുപ്പികൾ എന്നിവയുടെ ഉപയോഗവും ഉല്പാദനവും വിതരണവും ഉപഭോഗവും ജനുവരി ഒന്ന് മുതൽ നിരോധിക്കും. 300 മില്ലി ലിറ്ററിൽ താഴെ വരുന്ന പ്ലാസ്റ്റിക് കുപ്പികളും നിരോധനത്തിൽ ഉൾപ്പെടുന്നു. നിരോധനത്തിന്റെ പരിധിയിൽ നിന്നും മിൽമക്കും ബവ്റേജസ് കോർപ്പറേഷനും നിയമത്തിൽ നിന്നും ഇളവുകൾ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.