Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഗ്രസ് പിന്തുണ വെളിപ്പെടുത്തിയില്ല, ശിവസേനയുടെ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം

കോൺഗ്രസ് പിന്തുണ വെളിപ്പെടുത്തിയില്ല, ശിവസേനയുടെ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം
, തിങ്കള്‍, 11 നവം‌ബര്‍ 2019 (20:20 IST)
ശിവസേനയുടെ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു ശിവസേന നേതാവ് ഉദ്ദാവ് തക്കറെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തിയതിന് പിന്നാലെ കോൺഗ്രസ് പിന്തുണ നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് ഇതേവരെ ശിവസേനക്കുള്ള പിന്തുണ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ് എന്നാണ് കെ സി വേണുഗോപാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.   
 
ശിവസേന പ്രതിനിധികൾ ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് രണ്ട് ദിവസംകൂടി സമയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ല എന്ന് ഗവർണർ ഭഗത് സിങ് കോഷിയാരി നിലപാട് വ്യക്തമാക്കിയതായി ആദിത്യ താക്കറെ വ്യക്തമാക്കി. മന്ത്രിസഭാ രൂപികരണവുമായി മുന്നോട്ടുപോകമെന്നും ആദിത്യ താക്കറെ പറഞ്ഞു. 
 
വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചിരുന്നു എങ്കിലും തങ്ങൾക്ക് മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കില്ലെന്ന് ബിജെപി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മന്ത്രിസഭ രൂപീകരിക്കുന്നതിൽ അന്തിമ വിവരം അറിയിക്കാൻ ശിവസേനക്ക് ഗവർണർ 24 മണിക്കൂർ സമയം അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7.30നുള്ളിൽ വിവരം അറിയിക്കാനായിരുന്നു ഗവർണറുടെ നിർദേശം. 
 
നേരത്തെ തന്നെ എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ഉദ്ദാവ് താക്കറെ പിന്തുണ ഉറപ്പാക്കിയിരുന്നു. തുടർന്ന് സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും ഫോണിൽ വിളിച്ച് പിന്തുണ തേടുകയായിരുന്നു. വർഗീയ കക്ഷി എന്ന നിലയിൽ ശിവശേനയുമയി ബന്ധത്തിനില്ല എന്നാണ് സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ബിജെപിയെ അധികാരത്തിൽനിന്നും മാറ്റി നിർത്താൻ ശിവസേനയുമായി സഖ്യമാവാം എന്നായീരുന്നു ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെയും അഭിപ്രായം. എന്നാണ് റിപ്പോർട്ടുകൾ.
 
അതേസമയം ശിവസേനയുമായുള്ള ബന്ധം ഭാവിയിൽ തിരിച്ചടിയാകും എന്ന് എഐസിസി ജനറൽ സെക്രട്ടറി മല്ലിഗാർജു ഖാർഗെ ഉൾപ്പടെയുള്ളവർ പരസ്യമായി പറഞ്ഞത് പിന്തുണ നൽകിയേക്കില്ല എന്ന സൂചനയും നൽകുന്നുണ്ട്. സോണിയ ഗാന്ധി എൻസിപി അധ്യക്ഷൻ ശർദ് പാവറുമായി ചർച്ച നടത്തിയതായും എൻസിപിയുമായി ചർച്ച തുടരുകയാണ് എന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈസ് ചാൻസലറെ കാണാതെ പിന്നോട്ടില്ല: ജെഎൻയുവിൽ സംഘർഷത്തിന് അയവ്