കാല്‍ വഴുതി കിണറ്റില്‍ വീണ നാടകനടന് ദാരുണാന്ത്യം
നാടകനടനായ 56 കാരന്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ വീണു മരിച്ചു
നാടകനടനായ 56 കാരന്‍ കഴിഞ്ഞ ദിവസം കിണറ്റില്‍ വീണു മരിച്ചു. കുണ്ടറ ചെറുമൂട് മുരളി അഥവാ ബാബു ആണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചത്.
വിവരം അറിഞ്ഞെത്തിയ കുണ്ടറ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ മുരളിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അനശ്വര, വയലാര്‍ നാടകവേദി, കൊല്ലം ദൃശ്യകല, കൊല്ലം തനിമ, ടാഗോര്‍, കാഞ്ഞിരപ്പള്ളി അമല എന്നീ നാടക സമിതികളില്‍ മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്.