മുഖ്യ അലോട്ട്മെന്റിന് അപേക്ഷിച്ച് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ പത്ത് മണീ മുതൽ അപേക്ഷിക്കാം. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കൽ,പുതിയ അപേക്ഷാഫോറം എന്നിവ ഓൺലൈനായി സമർപ്പിക്കാം.
വേക്കൻസിയും മറ്റ് വിവരങ്ങളും www.admission.dge.kerala.gov.in എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കൻഡറി അഡ്‌മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചശേഷം പ്രവേശനത്തിന് ഹാജരാകത്തവർക്കും പ്രവേശനം ലഭിച്ച ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാനാവില്ല.
അതേസമയം തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം.