Publish Date: Wed, 07 Aug 2024 (10:20 IST)
Updated Date: Wed, 07 Aug 2024 (10:22 IST)
പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും വ്യാഴാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. ഒഴിവുകള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടികഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ വെബ്‌സൈറ്റിലെ പ്രവേശനത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിനായി കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്ക് അനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്.
അഭിറാം മനോഹർ
Publish Date: Wed, 07 Aug 2024 (10:20 IST)
Updated Date: Wed, 07 Aug 2024 (10:22 IST)