Publish Date: Mon, 18 Jul 2022 (21:01 IST)
Updated Date: Mon, 18 Jul 2022 (21:17 IST)
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 21 വരെ നീട്ടാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ സ്കീമിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് വിജയരാഘവൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാൽ അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ ഹർജി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്നായിരുന്നു.