Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹയര്‍ സെക്കണ്ടറി മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്ക് ഇന്നുമുതല്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം

Plus One Allotment

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ജൂലൈ 2023 (11:59 IST)
ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും, സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 8 മുതല്‍ 12 വൈകിട്ട് നാലു മണി വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിന് സൗകര്യമുണ്ട്.
 
അപേക്ഷ നല്‍കുന്നതിന് പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ലെ ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) അഡ്മിഷന്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ തയ്യാറാക്കിയ ശേഷം അപേക്ഷാ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ അപേക്ഷ പുതുക്കുന്നതിനായി ക്യാന്‍ഡിഡേറ്റ് ലോഗിനിലെ ആപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അവ നടത്തി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയില്‍ വയനാട് ജില്ലയില്‍ മാത്രം തകര്‍ന്നത് 27 വീടുകള്‍; 9.4 ഹെക്ടര്‍ കൃഷിയും നശിച്ചു