Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

Plus One Allotment

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ജൂലൈ 2023 (15:26 IST)
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ  ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.  
 
പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്‌കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്‌കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kargil Vijay Diwas: ആണവായുധശേഷി സ്വന്തമാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയ യുദ്ധം, പാക് ചതിയെ തകർത്തെറിഞ്ഞ കാർഗിൽ വിജയം