Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് അവസാനിക്കും

Plus One Allotment

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 ഓഗസ്റ്റ് 2023 (10:09 IST)
പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം നാലുമണിവരെ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ https://www.admission.dge.kerala.gov.inല്‍ ലഭിക്കും. ആകെ ഉണ്ടായിരുന്ന 25735 ഒഴിവില്‍ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളില്‍ 11849 എണ്ണമാണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി പരിഗണിച്ചത്. 
 
അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. അടുത്ത അലോട്ടമെന്റ് വിശദാംശങ്ങള്‍ നാളെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുന്‍പ് ഇനിമുതല്‍ തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും