Webdunia - Bharat's app for daily news and videos

Install App

പ്ലസ് വൺ സ്പോർട്സ് ക്വാട്ട ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മേയ് 23) മുതൽ

അഭിറാം മനോഹർ
വെള്ളി, 23 മെയ് 2025 (08:58 IST)
Plus One sports quata admission registration started
2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (മേയ് 23) തുടങ്ങുന്നു. 2023 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ക്വാട്ട പ്രവേശനത്തിന് അംഗീകരിക്കൂ.
 
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി:
 
വിദ്യാര്‍ഥികള്‍ HSCAP GATE WAY പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
 
സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് alpydsc2025@gmail.com എന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇമെയില്‍ ഐഡിയിലേക്ക് അയയ്ക്കണം.
 
ഡോക്യുമെന്റ് വെരിഫിക്കേഷന്‍:
 
സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് പ്രിന്റൗട്ട്
 
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (അസോസിയേഷന്‍ മത്സര സര്‍ട്ടിഫിക്കറ്റുകളില്‍ ഒബ്‌സര്‍വര്‍ സീല്‍, ഒപ്പ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം)
 
വെരിഫിക്കേഷന്‍ തീയതി:
 
മേയ് 24 മുതല്‍ 28 വരെ, വൈകുന്നേരം 5 മണി വരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വെരിഫിക്കേഷന് ശേഷം സ്‌കോര്‍ കാര്‍ഡ് നേരിട്ട് നല്‍കും.
 
അന്തിമ ഓണ്‍ലൈന്‍ അപേക്ഷ:
സ്‌കോര്‍ കാര്‍ഡ് ലഭിച്ച ശേഷം, HSCAP GATE WAY പോര്‍ട്ടലില്‍ മേയ് 29-ന് മുമ്പ് സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷ നിറക്കേണ്ടതാണ്.
 
സര്‍ട്ടിഫിക്കറ്റ് ക്രമീകരണം:
സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ തീയതി, ഇഷ്യൂ ചെയ്ത അതോറിറ്റി എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.
 
ഇവ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്ന പക്ഷം, അതിന്റെ ഉത്തരവാദിത്വം അപേക്ഷകര്‍ക്കും ഇഷ്യൂ ചെയ്ത അതോറിറ്റിക്കുമാണെന്നുള്ള സത്യവാങ്മൂലം കൂടി സമര്‍പ്പിക്കണം.
 
ബന്ധപ്പെടാനുള്ള വിവരം:
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ - ഫോണ്‍: 0477 2253090
 
 
(ഔദ്യോഗിക അറിയിപ്പുകള്‍ക്കായി HSCAP വെബ്‌സൈറ്റ് പരിശോധിക്കുക.)
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ സംഘം; 13 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി, ഇനി കുഴിക്കണം

സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നല്‍കും; ഗര്‍ഭാശയഗള കാന്‍സറിന് എച്ച്പിവി വാക്‌സിന്‍ ഫലപ്രദം

അടുത്ത ലേഖനം
Show comments