Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

സംഭവത്തില്‍ രണ്ടാംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

nh 66

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 മെയ് 2025 (15:59 IST)
nh 66
ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ഡീബാര്‍ ചെയ്തതിനാല്‍ തുടര്‍ കരാറുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകില്ല. സംഭവത്തില്‍ രണ്ടാംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനിയിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. 
 
കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുന്‍ പ്രഫസര്‍ ജിവി റാവുവാണ് സമിതി മേല്‍നോട്ടം വഹിക്കുന്നത്. ദേശീയ പാത നിര്‍മാണം നടക്കുന്ന പിലാത്തറയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെ റോഡ് അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ആളുകള്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. കനത്തമഴയില്‍ വെള്ളവും മണ്ണും കുത്തിയൊലിച്ചതോടെ സംരക്ഷണ ഭിത്തിതകരുകയായിരുന്നു. 
 
അതേസമയം ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ. കണ്ണൂരിലെ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലേക്കാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തു. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. 
 
വെളന്‍കോടുള്ള ഓഫീസിലേക്ക് ഡിവൈഎഫ് ഐ നടത്തിയ മാര്‍ച്ച് നേരത്തേ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറുകയും ചില്ലും സിസിടിവിയും അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ഉപരോധിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ